യേശുക്രിസ്തുവിന്റെ സ്നാനത്തിന്റെ വിവരണം മത്തായി 3:13-17, മർക്കോസ് 1:9-11, ലൂക്കോസ് 3:21-22 എന്നീ വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിശദമായ വിവരണം മത്തായി ആണ് നല്കിയിട്ടുള്ളത്. യേശു എന്തുകൊണ്ടാണ് യോഹന്നാൻ സ്നാപകന്റെ കൈകീഴിൽ സ്നാനപ്പെട്ടത് എന്നു മനസ്സിലാക്കുവാൻ നമ്മളെ സഹായിക്കുന്ന വിവരങ്ങൾ മത്തായി രേഖപ്പെടുത്തിയിട്ടുണ്ട്.
മത്തായി 3 ആം അദ്ധ്യായം ആരംഭിക്കുന്നത്, യോഹന്നാൻ
സ്നാപകന്റെ ശുശ്രൂഷയെ അവതരിപ്പിച്ചുകൊണ്ടാണ്. അദ്ദേഹത്തിന്റെ വിവരണത്തിൽ നിന്നും,
യോഹന്നാന്റെ ശുശ്രൂഷയെക്കുറിച്ച് നമ്മൾ മനസ്സിലാക്കുന്ന രണ്ട് കാര്യങ്ങൾ ഇതെല്ലാം ആണ്:
ഒന്ന്: മശിഹായുടെ വരവിനായി ഒരുങ്ങിയിരിക്കുവാനായി,
മാനസാന്തരപ്പെട്ട ഒരു കൂട്ടം യഹൂദന്മാരെ തയ്യാറാക്കുക ആയിരുന്നു യോഹന്നാന്റെ
ദൌത്യം.
രണ്ടാമത്: പാപങ്ങളെ ഏറ്റ് പറഞ്ഞു മനസന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്.